മോദിയുമായി കൂടിക്കാഴ്ച നടത്തി മമത; സംസ്ഥാനത്തിന്റെ പേരുമാറ്റണം, മോദിക്ക് ബംഗാളിലേക്ക് ക്ഷണം

പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തില്‍ എത്തിയശേഷം മമത ആദ്യമായാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അവര്‍ നീതി ആയോഗിന്റെ യോഗവും ബഹിഷ്‌കരിച്ചിരുന്നു.

Update: 2019-09-18 19:20 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നകാര്യം ചര്‍ച്ചയാക്കിയ മമത മോദിയെ ബംഗാളിലേക്ക് ക്ഷണിക്കുകയും ചെയ്തു.

പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തില്‍ എത്തിയശേഷം മമത ആദ്യമായാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അവര്‍ നീതി ആയോഗിന്റെ യോഗവും ബഹിഷ്‌കരിച്ചിരുന്നു.

ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്തു. ബിഎസ്എന്‍എല്‍, റെയില്‍വെ, കല്‍ക്കരി തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി മമത പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

Tags:    

Similar News