മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം; ബിജെപി എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണും

പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചര്‍ച്ചകളോട് സഹകരിക്കേണ്ടിവരും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചു.

Update: 2019-11-06 18:48 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണും. മറ്റന്നാള്‍ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സമവായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിസ്ഥാനം പങ്കുവച്ചില്ലെങ്കില്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി അവസാനിച്ചു. സേനയുമായി കൂട്ട് വേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചതോടെയാണിത്.

രാവിലെ കൂടിക്കാഴ്ചയ്‌ക്കെത്തിയ ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാര്‍ നിലപാട് ശിവസേന നേതൃത്വത്തെയും അറിയിച്ചു. പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചര്‍ച്ചകളോട് സഹകരിക്കേണ്ടിവരും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചു.

Tags:    

Similar News