മോദി കേരളത്തിലെത്തുന്നത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കും ; മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിൽവരും

Update: 2026-03-08 14:08 GMT

കൊച്ചി: പ്രധാനമന്ത്രി എത്ര തവണ കേരളത്തിൽ വന്നാലും കാര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി വരുന്നത് അത്രയും ക്ഷീണം ബിജെപിക്കുണ്ടാക്കുമെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു.ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തി അവിടെ റീത്ത് വെക്കുകയാണ്. ഇത്തരമൊരു പ്രതിഷേധം ഇതിന് മുന്‍പുണ്ടായിട്ടുണ്ടോ. ഞങ്ങളെല്ലാം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. 28 കൊല്ലം മുന്‍പ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന്റെ കേസ് ഇപ്പോഴും എന്റെ പേരിലുണ്ട്.

ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ സ്വഭാവമല്ല കോൺഗ്രസു കാരുടേത്. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ തള്ളിയത് കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags: