ലോക് ഡൗണ്‍ ലംഘനം; പോലീസിനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റില്‍

Update: 2021-05-29 16:12 GMT

പരപ്പനങ്ങാടി: ലോക് ഡൗണ്‍ നിയമലംഘനം നടത്തിയതിന് പിടികൂടി ചോദ്യം ചെയ്ത പോലീസിനോട് തട്ടിക്കയറിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്ദുല്‍ ഖാദര്‍ എന്ന അനീസ് മുഹമ്മദ് (36) നെയാണ് പരപ്പനങ്ങാടി എസ്.ഐ. അറസ്റ്റ് ചെയ്ത് കേസെടുത്തത്.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ചോദ്യം ചെയ്ത പോലീസിനോട് തട്ടിക്കയറുകയും പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, പകര്‍ച്ചവ്യാധി നിയമം ലംഘിച്ചതിനും പോലീസ് കേസെടുത്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.

Tags:    

Similar News