ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന്; വയനാട്ടില്‍ 20 പേര്‍ക്കെതിരേ കേസ്

നെന്മേനി പഞ്ചായത്തിലെ അമ്മായി പാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടന്നത്.

Update: 2020-05-13 04:32 GMT

കല്‍പറ്റ:വയനാട്ടിലെ ഹോട്ട്‌സ്‌പോട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടത്തി. നെന്മേനി പഞ്ചായത്തിലെ അമ്മായി പാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടന്നത്.

സംഭവത്തില്‍ 20 പേര്‍ക്കെതിരേ അമ്പലവയല്‍ പോലിസ് കേസെടുത്തു. പകര്‍ച്ചാവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നതിനെതുടര്‍ന്ന് ലോറി ഡ്രൈവര്‍ക്കും ചെറുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത്. 

Tags:    

Similar News