ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Update: 2020-11-18 13:20 GMT

മലപ്പുറം: ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 10 ഡിവിഷനുകളിലേക്ക് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാ ഓഫിസില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് സി പി അബ്ദുല്‍ ലത്തീഫാണ് പ്രഖ്യാപനം നടത്തിയത്.

സ്വജനപക്ഷപാതവും അഴിമതിയും വര്‍ഗീയതയും കൈമുതലാക്കിയ ഇടതു- വലതു-ഹിന്ദുത്വ പാര്‍ട്ടികള്‍ കയ്യടക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ വിവേചനമില്ലാത്ത വികസനം നടപ്പിലാക്കാനാണ് ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കണ്ണട ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ എന്‍.ആര്‍.സിയും സിപിഎം ന്റെ സവര്‍ണ സംവരണവും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് ജില്ലാ പ്രസിഡന്റ് സി പി എ. ലത്തീഫ് പറഞ്ഞു.

ജില്ലയില്‍ 728 പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളിലേക്കും 76 ബ്ലോക്ക് ഡിവിഷനുകളിലേക്കും എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപിച്ചിട്ടുണ്ട്

1) വേങ്ങര - സൈനബ ടീച്ചര്‍.

2) എടരിക്കോട് - എ .സൈതലവി ഹാജി .

3) ഒതുക്കുങ്ങല്‍ - റൈഹാന കളത്തിങ്ങല്‍ തൊടി.

4) മംഗലം - റഹീസ് പുറത്തൂര്‍.

5) എടപ്പാള്‍ - മരക്കാര്‍ മാങ്ങാട്ടൂര്‍.

6) പൂക്കോട്ടൂര് - ഇര്‍ഷാദ് മൊറയൂര്‍.

7) തേഞ്ഞിപ്പലം - പൈനാട്ട് ബുഷ്‌റ.

8) കരിപ്പൂര്‍ - പി കെ എ. ഷുക്കൂര്‍.

9) വെളിമുക്ക് - റുഷ്‌ന ടീച്ചര്‍ .

10) അങ്ങാടിപ്പുറം- പി. ജസീല മുംതാസ്.

Similar News