ചാംപ്യന്‍സ് ലീഗില്‍ ബാഴ്സയ്ക്ക് ജയം; മെസ്സിക്ക് റെക്കോഡ്
ബാഴ്സയ്ക്കായി 700ാം മല്‍സരത്തിനിറങ്ങിയ മെസ്സി ഇന്ന് ഗോള്‍ നേടിയതോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കുമെതിരേ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും കരസ്ഥമാക്കി.
ക്യാപ് നൗ; ചാംപ്യന്‍സ് ലീഗില്‍ മെസ്സി റെക്കോഡുകള്‍ വാരിക്കൂട്ടിയ മല്‍സരത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ബാഴ്സലോണയക്ക് തകര്‍പ്പന്‍ ജയം. ജര്‍മ്മന്‍ ക്ലബ്ബിനെ 3-1നാണ് സ്പാനിഷ് ചാംപ്യന്മാര് വീഴ്ത്തിയത്. ബാഴ്സയ്ക്കായി 700ാം മല്‍സരത്തിനിറങ്ങിയ മെസ്സി ഇന്ന് ഗോള്‍ നേടിയതോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കുമെതിരേ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും കരസ്ഥമാക്കി. തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറിയ കറ്റാലന്‍സിനായി സുവാരസ്(29), ഗ്രീസ്മാന്(67) എന്നിവരും ഗോള്‍ നേടി. 33ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍.
ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി. ഇരു ടീമും ഓരോ ഗോള്‍ നേടിയ മല്‍സരത്തില്‍ ലിവര്‍പൂളിന്റെ തനത് കളി മാത്രം പുറത്ത് വന്നില്ല. ലോവറന്(65) ലിവര്‍പൂളിനായും , മെര്‍റ്റന്‍സ്(21) നപ്പോളിക്കായും സ്കോര്‍ ചെയ്തു.
മരണ ഗ്രൂപ്പായ എച്ചില് നടന്ന മല്‍സരത്തില്‍ ചെല്‍സിയെ വലന്‍സിയ 2-2ന് പിടിച്ചുകെട്ടി. കോവാകിക്ക, പുലിസിക്ക് എന്നിവരാണ് ചെല്‍സിയുടെ സ്കോറര്‍മാര്‍. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ അയാകസ് ലില്ലേയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.