കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു; നാല് പേര്‍ പിടിയില്‍

Update: 2022-08-16 11:19 GMT

കായംകുളം: ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. റിപ്പയര്‍ ചെയ്യാനായി കായംകുളത്തു നിന്ന് മാവേലിക്കര വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി വേണാട് ബസിന്റെ ഡ്രൈവറെയാണ് മര്‍ദ്ദിച്ചത്. രണ്ടാംകുറ്റിക്ക് വടക്കുവശം വെച്ച് ക്വാളിസ് വാഹനത്തിലെത്തിയ മദ്യപസംഘം വാഹനം തടഞ്ഞ് നിര്‍ത്തി ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.

കായംകുളം പെരിങ്ങാല ബിജു ഭവനത്തില്‍ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവില്‍ പടീറ്റതില്‍ ഷാബു (48), കൃഷ്ണപുരം പുള്ളിക്കണക്ക് ശബരി ഭവനത്തില്‍ ശരത് വിജയന്‍ (32), പാലമേല്‍ പണയില്‍ കളപ്പാട്ട് തെക്കതില്‍ എബി (32) എന്നിവരാണ് കേസില്‍ പിടിയിലായത്. കായംകുളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, പോലിസുകാരായ ശിവകുമാര്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags: