കോഴിക്കോട്ട് പോലിസ് ജീപ്പ് തകര്‍ത്ത കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട് ടൗണ്‍ പോലിസിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്ത കേസിലാണ് കൊളത്തറ സ്വദേശി സുമീര്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവര്‍ അറസ്റ്റിലായത്.

Update: 2020-12-30 09:11 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പോലിസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് ടൗണ്‍ പോലിസിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്ത കേസിലാണ് കൊളത്തറ സ്വദേശി സുമീര്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവര്‍ അറസ്റ്റിലായത്.

കോഴിക്കോട് ടൗണ്‍ പോലിസിന് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡില്‍വെച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പോലിസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ ജയ്‌സണ് നിസാര പരിക്കേറ്റിരുന്നു.

ഒയിറ്റി റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ രണ്ടുപേര്‍ ഓടി ഒളിക്കുന്നതായി പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്ന എഎസ്‌ഐയും ഹോംഗാര്‍ഡും പുറത്തിറങ്ങി ഇവര്‍ക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.

Tags:    

Similar News