ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു; ചിതറിയോടി ജനങ്ങൾ, പാപ്പാൻ്റെ തോളെല്ലിന് ഗുരുതര പരിക്ക്
തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു. പാപ്പാന് തോളെല്ലിന് ഗുരുതരപരിക്ക് . പാപ്പാൻ ഷൈജുവിനാണ് പരിക്കേറ്റത്. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനെയാണ് സംഭവം. ആന,മറ്റൊരു ആനയെ കുത്താൻ ശ്രമിക്കുകയും ചെയ്തു.
പതിനൊന്ന് ആനകളെയാണ് രാവിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിച്ചത്. ആന ഇടഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായി ഓടി. ഇതോടെ ചില നാട്ടുകാർക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കുപറ്റി.