കൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; ഐഐഎം വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം
കേസില്‍ പ്രതിയായ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയെ അലിപൂര്‍ കോടതി ജൂലൈ 19 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ക്യാംപസിലെ മെന്‍സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ കൊല്‍ക്കത്ത പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേസില്‍ പ്രതിയായ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയെ അലിപൂര്‍ കോടതി ജൂലൈ 19 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ഇക്കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനി പീഢനത്തിനിരയായത്. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതിനേ തുടര്‍ന്നാണ് സംഭവത്തില്‍ പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
പോലിസ് പറയുന്നതനുസരിച്ച്, ഒരു കൗണ്‍സിലിങ് സെഷനുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി യുവതിയെ ഹോസ്റ്റലിലേക്ക് ക്ഷണിച്ചു വരുത്തിയത്, ശേഷം അവിടെ നിന്ന് നല്‍കിയ പാനീയം കുടിച്ചതോടെ യുവതി ബോധരഹിതയായി. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് മനസിലായത്. വിവരം പുറത്തു പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.