കടലുണ്ടിപ്പുഴ കരകവിഞ്ഞൊഴുകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യം

ഇത്തവണ പ്രളയത്തിലും ന്യൂക്കട്ടിലെ തടയണയില്‍ മരത്തടികളടക്കമുള്ളവ തങ്ങിനിന്നതും ഒഴുക്ക് തടസ്സപ്പെടുന്നതിനിടയാക്കിയിരുന്നു. പുഴയോരം ഇടിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ കെട്ടുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Update: 2019-08-24 01:57 GMT

തിരൂരങ്ങാടി: കടലുണ്ടിപ്പുഴ കരകവിഞ്ഞ് നിരവധിസ്ഥലങ്ങള്‍ വെള്ളത്തിനടിയിലാവുന്നത് തടയുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. തിരൂരങ്ങാടി താലൂക്ക് പരിധിയില്‍പ്പെട്ട തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലും മൂന്നിയൂര്‍, എ ആര്‍ നഗര്‍, നന്നമ്പ്ര തുടങ്ങിയ ഗ്രാമപ്പഞ്ചായത്ത് പരിധികളിലുമുള്‍പ്പെട്ട നിരവധി സ്ഥലങ്ങളിലാണ് മഴ ശക്തമാകുന്നതോടെ പുഴ കരകവിഞ്ഞ് വെള്ളത്തിനടിയിലായത്. വീടുകളും കൃഷിയിടങ്ങളും നശിച്ചുപോകുന്നത് പതിവായിരിക്കുന്നു.

കടലുണ്ടിപ്പുഴയിലെ വെള്ളം കടലിലേക്കൊഴുകുന്നത് വേഗത്തിലാക്കാന്‍ നിര്‍മിച്ച പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ടിലെ മണ്‍ത്തിട്ടകള്‍ നീക്കംചെയ്യുന്നതിന് അടിയന്തിര നടപടികളെടുക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ഇത്തവണ പ്രളയത്തിലും ന്യൂക്കട്ടിലെ തടയണയില്‍ മരത്തടികളടക്കമുള്ളവ തങ്ങിനിന്നതും ഒഴുക്ക് തടസ്സപ്പെടുന്നതിനിടയാക്കിയിരുന്നു. പുഴയോരം ഇടിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ കെട്ടുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

അടുത്ത വര്‍ഷക്കാലത്തിന് മുന്‍പ് അടിയന്തിര പ്രാധാന്യമുള്ള സുരക്ഷാ പദ്ധതികള്‍ നടപ്പാക്കണമെന്ന് സര്‍വകകക്ഷി അംഗങ്ങള്‍ തൃക്കുളം പാലത്തിങ്ങലില്‍ രൂപവത്ക്കരിച്ച ജനകീയ സമിതി ആവശ്യപ്പെട്ടു. തൃക്കുളം പള്ളിപ്പടി, അട്ടക്കുളങ്ങര, പതിനാറുങ്ങല്‍, വടക്കെമമ്പുറം, പന്താരങ്ങാടി എന്നിവിടങ്ങളിലായി നൂറുക്കണക്കിന് വീടുകളാണ് ഇത്തവണയും വെള്ളത്തിനിയിലായത്. അടഞ്ഞുകിടക്കുന്ന തോടുകളും െ്രെഡനേജുകളും നവീകരിച്ച് വെള്ളം ഒഴുകിപ്പോകുന്നതിന് നടപടികളെടുക്കണം. അട്ടക്കുളങ്ങര, മൂഴിക്കല്‍തൈച്ചേരി എന്നീഭാഗങ്ങളില്‍ പുഴയോരങ്ങള്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തിക്കെട്ടി സംരക്ഷിക്കുന്നതിന് നടപടികളെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

യോഗത്തില്‍ ജനകീയ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. എം മുഹമ്മദ്കുട്ടി മുന്‍ഷി(ചെയര്‍മാന്‍), റഫീഖ് മച്ചിങ്ങല്‍, കടവത്ത് സൈതലവി, പി കെ മൂസ, പി ഷുക്കൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം പി സ്വാലിഹ് തങ്ങള്‍(ജന. കണ്‍വീനര്‍), സി ടി അബ്ദുല്ല കുട്ടി, റസാഖ് തൂമ്പത്ത്, പി കെ ഹംസ, പി എം അനീഷ്((ജോയിന്റ് കണ്‍വീനര്‍മാര്‍), മൂഴിക്കല്‍ കരീം ഹാജി(ഖജാഞ്ചി).

Tags:    

Similar News