കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും: വിദ്യാര്‍ഥികളെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു

Update: 2021-01-27 09:54 GMT

കൊല്ലം: കളമശേരി മോഡലില്‍ കൊല്ലത്തും ആക്രമണം . കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനുമാണ് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനമേറ്റത്. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കൊല്ലം പേരൂര്‍ കല്‍ക്കുളത്താണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് കൂട്ടുകാരെ മര്‍ദ്ദിച്ചത. ഇവര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കുകയും ചെയ്തു.


ഇക്കഴിഞ്ഞ 24 ാം തിയതിയാണ് സംഭവം നടന്നത്. ഇന്നലെയാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സംഭവം അറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കുട്ടികളുടെ മൊഴി അടക്കം പൊലീസ് രേഖപ്പെടുത്തും.




Tags: