രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം;പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ തടയില്ലെന്ന് കെ മുരളീധരന്‍ എംപി

Update: 2022-06-25 06:02 GMT

കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന്റെ പ്രതിഷേധമായി പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ തങ്ങള്‍ തടയില്ലെന്ന് കെ മുരളീധരന്‍ എംപി.എംപി ഓഫിസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നല്‍കുന്ന കാര്യം ആണ് സിപിഎം ചെയ്തതെന്നും കെ മുരളീധരന്‍ ആരോപിച്ചു.

എന്തിനാണ് മൂന്നുറോളം പേര്‍ ചേര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതെന്നും അക്രമം അഴിച്ചുവിട്ടതെന്നും സിപിഎം വിശദീകരിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്‌ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും.ഇന്ദിര ഭവന്‍ അക്രമത്തിനു പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്. ഇതിനെ പാര്‍ട്ടി നിയമ പരമായി സംരക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.


Tags:    

Similar News