സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് കെ എം മാണിയും

മുന്നാക്കക്കാരിലെ പിന്നാക്കകാര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-01-07 12:22 GMT

കോട്ടയം: ഭരണഘടനാ ഭേദഗതി ചെയ്ത് മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരളാ കോണ്‍ഗ്രസ് (എം) സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ കെ എം മാണി. മുന്നാക്കക്കാരിലെ പിന്നാക്കകാര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണ്.

സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പടെ മുന്നാക്കകാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത് നേരത്തെ നടപ്പാക്കേണ്ടതായിരുന്നുവെന്നും കെ എം മാണി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.


Tags: