14കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്തു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ഒളിവില്‍

Update: 2026-01-08 06:04 GMT

കാണ്‍പുര്‍: യുപിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 14കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. എസ്‌ഐയും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമാണ് അതിക്രമം നടത്തിയത്. മാധ്യമ പ്രവര്‍ത്തകനായ ശിവ് യാദവിനെ പോലിസ് അറസ്റ്റ് ചെയ്തു. എസ്‌ഐ അങ്കിത് മൗര്യ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

കാണ്‍പുരിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം നടന്നത്. സ്‌കോര്‍പ്പിയോയില്‍ വന്ന പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ കാറിനുള്ളില്‍ വച്ച് ഇവര്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്  വീട്ടുമുറ്റത്ത് പ്രതികള്‍ കൊണ്ടുവന്നിറക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹോദരനാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ പോലിസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.

പോലിസ് ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനും സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്‌കോര്‍പ്പിയോ പ്രതികളിലൊരാളായ എസ്‌ഐയുടെതാണ്. ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കാണ്‍പൂര്‍ പോലിസ് അറിയിച്ചു.

Tags: