കാശ്മീരില്‍ പോലിസ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം

Update: 2019-01-31 10:23 GMT

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ഷൈര്‍ബാഗ് പോലീസ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ നാല് പരിസരവാസികള്‍ക്കും രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ പ്രദേശവാസികളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ദക്ഷിണ കാശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പോലീസ് സ്‌റ്റേഷനു നേരെ ആക്രമണമുണ്ടാകുന്നത്.

Tags: