തൊടുപുഴയില്‍ സിപിഎം -ലീഗ് സംഘര്‍ഷം; ലീഗ് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന് പരാതി

മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷെരീഫിനെ ആക്രമിച്ചെന്നാണ് പരാതി.

Update: 2020-12-09 00:59 GMT
തൊടുപുഴയില്‍ സിപിഎം -ലീഗ് സംഘര്‍ഷം; ലീഗ് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന് പരാതി

തൊടുപുഴ: നഗരസഭയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷെരീഫിനെ ആക്രമിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു. അബ്ദുല്‍ ഷെരീഫിന്റെ ഭാര്യയ്ക്കും സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു.

Tags:    

Similar News