കസ്റ്റഡിയിലുള്ള മനുഷ്യാവകാശപ്രവര്‍ത്തകനെ അന്വേഷിച്ചെത്തിയവരെ പോലിസ് അറസ്റ്റ് ചെയ്തു

സുലോചന, സണ്ണി എന്നിവരെയാണ് ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് കസ്റ്റഡിയിലുള്ള ആദിവാസി വിപ്ലവമുന്നണി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലുഖ്മാന്‍ പള്ളിക്കണ്ടിയെ അന്വേഷിച്ച് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Update: 2019-03-20 08:57 GMT

ഇരിട്ടി: പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശപ്രവര്‍ത്തകനെ അന്വേഷിച്ച് പോലിസ് സ്‌റ്റേഷനില്‍ ചെന്ന രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സുലോചന, സണ്ണി എന്നിവരെയാണ് ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തത്.

പോലിസ് കസ്റ്റഡിയിലുള്ള ആദിവാസി വിപ്ലവമുന്നണി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലുഖ്മാന്‍ പള്ളിക്കണ്ടിയെ അന്വേഷിച്ച് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തണ്ടര്‍ബോള്‍ട്ട് പിരിച്ചുവിടുക, മാവോവാദി നേതാവ് സി പി ജലീലിന്റെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് പോസ്റ്ററൊട്ടിച്ചെന്ന പേരിലാണ് ലുഖ്മാനെ പോലിസ് അറസ്റ്റ് ചെയ്തതെന്നാണ് പറയപ്പെടുന്നത്. ലുഖ്മാനെ പോലിസ് കാരണമൊന്നും പറയാതെ വീട്ടില്‍ കയറി പിടിച്ചിറക്കി കൊണ്ട് പോവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സണ്ണിയെ പോലിസ് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. അതേസമയം സി പി ജലീലിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പ്രദേശവാസികളെയടക്കം പോലിസ് ചോദ്യം ചെയ്യുകയാണ്.

Tags:    

Similar News