ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍ സൈനികാക്രമണത്തെ തുടര്‍ന്ന്, ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ഇസ്രായേല്‍ അധികൃതരും ഹോം ഫ്രണ്ട് കമാന്‍ഡും പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതുക്കിയ നിര്‍ദേശങ്ങള്‍ പതിവായി പരിശോധിക്കണം. നിയുക്ത ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുകയും, വസതിയിലോ ജോലിസ്ഥലത്തോ ഏറ്റവും അടുത്തുള്ള സംരക്ഷിത കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണമെന്നും നിര്‍ദേശം നല്‍കി. പ്രാദേശിക വാര്‍ത്തകള്‍, ഔദ്യോഗിക അറിയിപ്പുകള്‍, അടിയന്തര മുന്നറിയിപ്പുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പൗരന്മാരോട് അഭ്യര്‍ഥിച്ചു.
സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, പ്രാദേശിക അധികാരികളുമായി എംബസി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ 24x7 ഹെല്‍പ്പ്‌ലൈനായ +972547520711 എന്ന നമ്പറിലോ cons1.telaviv@mea.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.