സാമൂഹിക മാധ്യമങ്ങള്‍ പാടില്ല, വൈഫൈ, യുഎസ്ബി പോര്‍ട്ട് അടച്ചുവയ്ക്കണം: കശ്മീരില്‍ 6 നിബന്ധനകളോടെ ഇന്റര്‍നെറ്റ് കണക്ഷന്‍

കണക്ഷന്‍ 'ദുരുപയോഗം' ചെയ്യുകയില്ലെന്ന ബോണ്ടിലും ഒപ്പിടണം.

Update: 2019-11-25 16:10 GMT

ശ്രീനഗര്‍: വാര്‍ത്താവിനിയമ സംവിധാനവും സഞ്ചാരസ്വാതന്ത്ര്യവും പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായ കശ്മീരില്‍ നിബന്ധനകളോടെ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നു. വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്ക് മാത്രമേ നിലവില്‍ അനുവാദമുള്ളൂ.

ഇന്റര്‍നെറ്റ് ലഭിക്കാന്‍ ആറ് നിബന്ധനകളാണ് പാലിക്കേണ്ടത്. എന്‍ക്രിപ്റ്റ് ചെയ്ത ഫോട്ടോകളും ഫയലുകളും അയക്കരുത്, സാമൂഹികമാധ്യമങ്ങളും യുഎസ്ബി പോര്‍ട്ടുകളും വൈഫൈയും ഉപയോഗിക്കരുത് തുടങ്ങിയവയൊക്കെയാണ് നിബന്ധനകള്‍. കണക്ഷന്‍ 'ദുരുപയോഗം' ചെയ്യുകയില്ലെന്ന ബോണ്ടിലും ഒപ്പിടണം.

സര്‍ക്കാര്‍ ഓഫിസുകളിലും കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് വകുപ്പു തലവനാണ് ബോണ്ട് ഒപ്പിടേണ്ടത്. ഉപയോഗിക്കുന്ന കീഴ്ജീവനക്കാരും ബോണ്ട് ഒപ്പിട്ടുനല്‍കണം. നിലവില്‍ ഹോട്ടല്‍ ടൂറിസം മേഖലയിലാണ് കണക്ഷന്‍ നല്‍കുന്നത്.

എല്ലാ അപേക്ഷകളും പോലിസിന്റെ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കും.

Tags:    

Similar News