തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍: രാജ്മോഹന്‍ ഉണ്ണിത്താന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു

150ഓളം ഇന്ത്യക്കാര്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം തുര്‍ക്കിയില്‍ കുടുങ്ങിയിരുന്നു. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരെ നാട്ടിലെത്തിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്ത് നല്‍കിയിരുന്നു.

Update: 2020-05-16 10:44 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധയെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമായി. 150ഓളം ഇന്ത്യക്കാര്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം തുര്‍ക്കിയില്‍ കുടുങ്ങിയിരുന്നു. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരെ നാട്ടിലെത്തിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്ത് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആങ്കറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ബന്ധപ്പെടുകയും അവര്‍ക്ക് ആവശ്യമായ താമസസൗകര്യവും മരുന്നും ഭക്ഷണവും എത്തിക്കുകയും ചെയ്തു. കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വിമാനസര്‍വീസ് പുനരാംഭിച്ചാലുടന്‍ ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി കൈകൊള്ളുമെന്നും തുര്‍ക്കി ഇന്ത്യന്‍ എംബസിയിലെ ചാര്‍ജ് ഡി അഫേഴ്സ് വനജ തെകാട് രാജ്മോഹന്‍ ഉണ്ണിത്താനെ രേഖാമൂലം അറിയിച്ചു. 

Tags:    

Similar News