കൊവിഡ് 19: ഐഐടി കാണ്‍പൂരിന്റെ വെന്റിലേറ്റര്‍ നിര്‍മ്മാണ പദ്ധതിക്ക് സ്റ്റാന്റേഡ് ചാര്‍ട്ടേഡ് ബാങ്ക് പണം മുടക്കും

ബാങ്കിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണ ഫണ്ടില്‍നിന്നാണ് പണം കണ്ടെത്തുക.

Update: 2020-04-07 05:36 GMT

കാണ്‍പൂര്‍: തദ്ദേശീയവും ചെലവുകുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള ഐഐടി കാണ്‍പൂരിന്റെ ഗവേഷണങ്ങള്‍ക്ക് പണം മുടക്കാന്‍ തയ്യാറായി സ്റ്റാന്റേഡ് ചാര്‍ട്ടേഡ് ബാങ്ക്. ഐഐടി കാണ്‍പൂരും നോക്ക റോബോടിക്‌സും ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ബാങ്കിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണ ഫണ്ടില്‍നിന്നാണ് പണം കണ്ടെത്തുക.

ഐഐടിയിലെ ബയോളജിക്കല്‍ സയന്‍സ് ആന്റ് ബയോ എഞ്ചിനീയറിങ് പ്രൊഫസര്‍ ഇന്‍ചാര്‍ജ്ജും സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്ററിന്റെ ചുമതലയുള്ള പ്രഫ. അമിത് ബന്ദോപാധ്യായയ്ക്കാണ് പ്രൊജക്റ്റിന്റെ ചുമതല.

ഐഐടിയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെയും ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാരുടെയും ഡോക്ടര്‍മാരുടെയും ആര്‍&ഡി വിദഗ്ധരുടെയും മെഡ്‌ടെക് കമ്പനികളുടെയും വിതരണക്കാരുടെയും കഴിവുകളും ആശയങ്ങളും ഒക്കെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

കൊറോണ വൈറസ് ബാധിതര്‍ക്ക് വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്നതും മൊബൈല്‍ വഴി ബന്ധിപ്പിച്ച് നിയന്ത്രിക്കാവുന്നതുമായ മെഷീനാണ് നിര്‍മ്മിക്കുക. 


Tags:    

Similar News