സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ രാവിലെ 8.30ന് നടക്കും.
തിരുവനന്തപുരം:ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ രാവിലെ 8.30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കാന്‍ ചുമതലയുള്ള മന്ത്രിമാരുടെ വിശദാംശം ചുവടെ: കൊല്ലം കെ രാജു, പത്തനംതിട്ട ജെ മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ ജി സുധാകരന്, കോട്ടയം പി തിലോത്തമന്, ഇടുക്കി എം എം മണി, എറണാകുളം വി എസ് സുനില്‍കുമാര്‍, തൃശൂര്‍ എ സി മൊയ്തീന്, പാലക്കാട് കെ കൃഷ്ണന്‍കുട്ടി, മലപ്പുറം കെ ടി ജലീല്‍, കോഴിക്കോട് എ കെ ശശീന്ദ്രന്, വയനാട് കെ കെ ശൈലജ ടീച്ചര്‍, കണ്ണൂര്‍ ഇ പി ജയരാജന്, കാസര്‍കോട് ഇ ചന്ദ്രശേഖരന്.