ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വര്‍ധന

Update: 2020-10-21 04:42 GMT


ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തില്‍ ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2020 സപ്തംബറില്‍ പുറത്തുവിട്ട രേഖകളാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയത്.

സപ്തംബര്‍ 2020 ല്‍ യുഎസ്സിലേക്കുള്ള കയറ്റുമതി ഏകദേശം 510 കോടി ഡോളറിന്റേതാണ്. ഇന്ത്യയുടെ 2019 ലെ ഇതേ കാലത്തെ കയറ്റുമതിയേക്കാള്‍ 15.5 ശതമാനം അധികമാണ് ഇത്. 2019 ല്‍ അത് 440 കോടി ഡോളറിന്റേതായിരുന്നു.

അതേസമയം അമേരിക്കയില്‍ നിന്നുളള ഇറക്കുമതി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 34.4 ശമാനത്തിന്റേതാണ് ഇടിവ്. 2019 സപ്തംബറില്‍ 280 കോടി ഡോറിന്റെ ഇറക്കുമതിയായിരുന്നു നടന്നതെങ്കില്‍ 2020 ല്‍ അത് 180 കോടി ഡോളറായി ചുരുങ്ങി.

ചൈനയിലേക്കുള്ള വ്യാപരവും ഇതേ പ്രവണതയാണ് കാണിക്കുന്നത്. 

ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുളള കാലത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി 2740 കോടി ഡോളറിന്റേതായിരുന്നു. അതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇത് 3630 കോടി ഡോളറിന്റേതായിരുന്നു. 24.5 ശതമാനത്തിന്റെ ഇടിവ്.

അതേസമയം ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 26.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 840 കോടി ഡോളറിന്റെതായിരുന്നത് ഈ വര്‍ഷം 1060 കോടി ഡോളറായി ഉയര്‍ന്നു.

Similar News