ഒഡീഷയില്‍ ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ 62 പേരെ കണ്ടെത്താനായില്ല

Update: 2020-12-29 10:37 GMT

ഭുവനേശ്വര്‍: ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയ 62 പേരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്. ബ്രിട്ടനില്‍ കൊവിഡിന്റെ ജനിതകവകഭേദം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മടങ്ങിയെത്തിയവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തിരിച്ചെത്തിയവരില്‍ ചിലര്‍ക്കെങ്കില്‍ കൊവിഡ് ബാധയുണ്ടാവാമെന്നതാണ് ആശങ്ക ഉയര്‍ത്തിയിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ ഒഡീഷയില്‍ 263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നാല് പേര്‍ രോഗം ബാധിച്ച് മരിച്ചു. 324 പേരാണ് രോഗമുക്തി നേടിയത്.

30 ജില്ലകളില്‍ 26 ജില്ലകളില്‍ നിന്നും രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 151 പേര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 2,688 ആയി. ഇതുവരെ 1,868 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് 3,29,001 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,24,392 പേര്‍ രോഗമുക്തരായി.

Tags:    

Similar News