ഗോവയില്‍ ബിജെപി മുന്നില്‍, എംജിപിയുടെ നിലപാട് നിര്‍ണായകമാവും

Update: 2022-03-10 06:13 GMT

ന്യൂഡല്‍ഹി; ഗോവയില്‍ ഇതുവരെ പുറത്തുവന്ന സൂചനയനുസരിച്ച് 18 സീറ്റില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് 11 സീറ്റിലും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) നാലിടത്തും മുന്നിലാണ്. എഎപി-ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി 3 മണ്ഡലങ്ങളില്‍ മുന്നിലാണ്. ലീഡ് നില മാറിക്കൊണ്ടിരിക്കുകയാണെങ്കിലും എംജിപിയുടെ നിലപാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കും.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി തങ്ങളുടെ സ്വാഭാവികമായ കൂട്ടുകക്ഷിയാണെന്ന് കഴിഞ്ഞ ദിവസം ഗോവ മുന്‍ മുഖ്യമന്ത്രി ഫട്‌നാവിസ് പറഞ്ഞിരുന്നു. സഖ്യസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് കരുതുന്നത്.

'ബിജെപിക്ക് നല്ല ഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ആളുകള്‍ ഞങ്ങളോടൊപ്പം വരാന്‍ തയ്യാറാണ്, അവര്‍ക്കൊപ്പം, ഞങ്ങള്‍ വന്‍ ഭൂരിപക്ഷം നേടും,'- ഫട്‌നാവിസ് പറഞ്ഞു.

പക്ഷേ, 18 സീറ്റുകൊണ്ട് ഭരണം ഉറപ്പിക്കാനാവില്ല. അതിന് 21 സീറ്റ് വേണം. അത് നല്‍കാന്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി തയ്യാറായാല്‍ ബിജെപി അധികാരത്തിലെത്തും.

Tags:    

Similar News