കൂടിക്കാഴ്ച്ചക്കു ശേഷം ഇംറാന്‍ ഖാന് കൊവിഡ്; കുവൈത്ത് മന്ത്രി സ്വയംനിരീക്ഷണത്തില്‍

Update: 2021-03-21 13:50 GMT

കുവൈത്ത് സിറ്റി : കൊവിഡ് ബാധ സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഇസ്‌ലാമബാദില്‍ വെച്ച് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ കുവൈത്ത് വിദേശ മന്ത്രി ശൈഖ് അഹമ്മദ് അല്‍നാസിര്‍ അല്‍സ്വബാഹ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വിദേശ മന്ത്രിയെ അനുഗമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘവും നിരീക്ഷണത്തിലായി. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാക് ആരോഗ്യ മന്ത്രി ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ഇംറാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചത്.


ഇസ്‌ലാമാബാദ് സന്ദര്‍ശനത്തിനിടെ പാക്കിസ്താന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ കുവൈത്ത് വിദേശ മന്ത്രിയും സംഘവും ശനിയാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്.




Tags:    

Similar News