തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം നേമത്താണ് സംഭവം. കുരുവിക്കാട് സ്വദേശി ബിന്‍സിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ബിന്‍സി ഫോണ്‍ വിളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കയറി വന്ന ഭര്‍ത്താവ് സുനില്‍ അത് ചോദ്യം ചെയ്യുകും തുടര്‍ന്ന് വാളെടുത്ത് വെട്ടുകയുമായിരുന്നു. ബിന്‍സിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ബിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിസല്‍ നല്‍കുന്നതിനു മുമ്പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ സുനിലിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
സംശയം തോന്നിയതിനേ തുടര്‍ന്ന് വീട് പരിശോധിച്ച നാട്ടുകാരാണ് ചോര വാര്‍ന്ന നിലയില്‍ ഇന്നു രാവിലെ ബിന്‍സിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ബിന്‍സിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സുനിലിന് ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസ് നിഗമനം. ഇയാള്‍ മദ്യപിച്ചിരുന്നതായും പോലിസ് പറയുന്നു. നിലവില്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലിസ് അറിയിച്ചു.