കാസര്‍കോട്ട് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

Update: 2025-09-12 07:01 GMT

കാസര്‍കോട്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി മരിച്ചു. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ഭാര്യ സിനിയെ കാസര്‍കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. അതിന് പിന്നാലെ സുരേന്ദ്രനെ സ്‌റ്റെയര്‍കേസിനോട് ചേര്‍ന്ന നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവസ്ഥലത്ത് പോലിസ് എത്തി പരിശോധന നടത്തുകയാണ്.

Tags: