തിരുവനന്തപുരത്ത് അതിര്‍ത്തി തര്‍ക്കത്തിനിടെ വീട്ടമ്മയ്ക്ക് കുത്തേറ്റു

Update: 2022-10-10 05:03 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അതിയന്നൂര്‍ മരുതംകോട് സ്വദേശി വിജയകുമാരിയെ (55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അനീഷ്, നിഖില്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം.

Tags: