പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം: ഗുവാഹത്തിയിലെ കോളജുകളിലും ഹോസ്റ്റലുകളിലും സൈന്യം അഴിഞ്ഞാടുന്നു

തടവില്‍ വച്ചവരില്‍ നിരവധി പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സാധാരണവസ്ത്രത്തില്‍ എത്തിയ സൈനികര്‍ പെണ്‍കുട്ടികളെ ആക്രമിച്ചതായും മുടിയില്‍ പിടിച്ച് വലിച്ചിഴച്ചതായും ചില പെണ്‍കുട്ടികള്‍ പറഞ്ഞതായി സബ്‌റാങ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

Update: 2019-12-14 08:17 GMT

ഗുവാഹത്തി: ഗുവാഹത്തിയിലെ കോട്ടന്‍ സര്‍വ്വകലാശാല ഹോസ്റ്റലിലും ഗുവാഹത്തി സര്‍വകലാശാലയിലും അസം എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിലും സൈന്യം വിദ്യാര്‍ത്ഥികളെ തടവില്‍ വച്ചു. പ്രക്ഷോഭം ആരംഭിച്ച 12 ാം തിയ്യതി ഹോസ്റ്റലിലെത്തിയ സൈന്യം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് ഗേറ്റ് പുറത്തുനിന്ന് ബന്ധിക്കുകയായിരുന്നു.

തടവില്‍ വച്ചവരില്‍ നിരവധി പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സാധാരണവസ്ത്രത്തില്‍ എത്തിയ സൈനികര്‍ പെണ്‍കുട്ടികളെ ആക്രമിച്ചതായും മുടിയില്‍ പിടിച്ച് വലിച്ചിഴച്ചതായും ചില പെണ്‍കുട്ടികള്‍ പറഞ്ഞതായി സബ്‌റാങ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

ഹോസ്റ്റലുകളിലും കോളജുകളിലും തടഞ്ഞു വെച്ചിട്ടുള്ള പെണ്‍കുട്ടികള്‍ നിലവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി പറയുന്നു. സമരരംഗത്ത് പെണ്‍കുട്ടികളെ നേരിടുന്നതും പുരുഷന്മാരാണ്. സൈന്യം വീടുകളില്‍ കയറി യുവതീയുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുണ്ട്. പ്രദേശത്തെ മാധ്യമസ്ഥാപനങ്ങളായ പ്രാഗ് ന്യൂസ്, പ്രതിദിന്‍ ടൈംസ് തുടങ്ങിയവയിലെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും വാര്‍ത്തകള്‍ അയക്കരുതെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ചില മാധ്യമസ്ഥാപനങ്ങള്‍ സൈന്യം ആക്രമിക്കുകയും ചെയ്തു.

പുറത്തുവന്ന ഒരു ഫൂട്ടോജില്‍ അടച്ചിട്ട ഒരു ഹോസ്റ്റലിലേക്ക് സൈനികര്‍ ഗേറ്റ് തുറന്ന് കടന്നുവരുന്നതും അകത്തുള്ളവരെ മര്‍ദ്ദിക്കുന്നതും ദൃശ്യമാണ്.

Tags:    

Similar News