സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക: ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കുക - സംയുക്ത സമിതി

ശബരിമല തീര്‍ത്ഥാടകരെയും, പാല്‍, പത്രം, പയ്യോളി കീഴൂരിലെ ആറാട്ടുത്സവം എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.

Update: 2019-12-15 13:33 GMT

കോഴിക്കോട്: ഡിസംബര്‍ 17ന് കേരളത്തില്‍ സംയുക്തസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്നും സംയുക്ത സമിതി ജില്ലാഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കടകള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തിലിറക്കാതെയും പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള 12 മണിക്കൂര്‍ ഹര്‍ത്താല്‍ സമാധാനപരമായി നടത്തണമെന്നും സംയുക്ത സമിതി ആഹ്വാനം ചെയ്തു.

ശബരിമല തീര്‍ത്ഥാടകരെയും, പാല്‍, പത്രം, പയ്യോളി കീഴൂരിലെ ആറാട്ടുത്സവം എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലിനെതിരേ നടക്കുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലെന്നും സമിതി അറിയിച്ചു. എ വാസു (എസ്ഡിടിയു, സംസ്ഥാന പ്രസിഡന്റ്),

അസ്‌ലം ചെറുവാടി (ജില്ലാ പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി), മുസ്തഫ പാലേരി (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), ജിനോഷ് പാവണ്ടൂര്‍ (ബിഎസ്പി ജില്ലാ പ്രസിഡന്റ്), ഒ ക ഫാരിസ് (സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്), റഹീം ചേന്നമംഗലൂര്‍ (ഫ്രറ്റേര്‍ണിറ്റി), പി സി മുഹമ്മദ് കുട്ടി (എഫ്‌ഐടിയു), മുഹമ്മദ് സഈദ് എസ്‌ഐഒ), ടി കെ മാധവന്‍, ഇസ്മായില്‍ കമ്മന, സലിം കാരാടി, അംബിക സംസാരിച്ചു.

Tags:    

Similar News