പുതിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ; നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Update: 2025-09-21 06:39 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുക്കിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് അഭിസംബോധന. മോദി എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

വരാനിരിക്കുന്ന ഉൽസവ സീസണിൽ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായും ജനങ്ങളോട് പറയുമെന്ന സൂചനയുമുണ്ട്. മണിപ്പൂർ, ബീഹാർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സന്ദർശന വേളയിൽ മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Tags: