പ്രവാസികളുടെ തിരിച്ചുവരവിന്‌ സര്‍ക്കാര്‍ ഇടപെടണം: പുതുച്ചേരി മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐ നിവേദനം നല്‍കി

എസ്ഡിപിഐയുടെ മാഹി മേഖല കമ്മിറ്റി, യാനം, കാരിക്കല്‍ പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ മണ്ഡലം, പാര്‍ലിമെന്ററി കമ്മിറ്റികളുടെ ആവശ്യം പരിഗണിച്ച് എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയുടെ പുതുച്ചേരി ഓഫിസ് സന്ദര്‍ശിച്ചത്.

Update: 2020-06-16 04:13 GMT

പുതുച്ചേരി: വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന പുതുച്ചേരി നിവാസികളെ ഉടന്‍ അവരുടെ സ്വന്തം വീടുകളിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിനിധി സംഘം മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായി ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

എസ്ഡിപിഐയുടെ മാഹി മേഖല കമ്മിറ്റി, യാനം, കാരിക്കല്‍ പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ മണ്ഡലം, പാര്‍ലിമെന്ററി കമ്മിറ്റികളുടെ ആവശ്യം പരിഗണിച്ച് എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയുടെ പുതുച്ചേരി ഓഫിസ് സന്ദര്‍ശിച്ചത്.

വിദേശങ്ങളില്‍ ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, കുട്ടികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി വിവിധ വിഭാഗങ്ങളും ഉള്ളതിനാല്‍ പുതുച്ചേരിയുടെ വ്യത്യസ്ത മേഖലയിലെ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കാനുള്ള ആവശ്യം മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ചു. മുഖ്യമന്ത്രി നിവേദനം സ്വീകരിക്കുകയും ഉടന്‍ ആവശ്യമായ നടപടികള്‍ എടുക്കാമെന്നും പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു.

എസ്ഡിപിഐ പുതുച്ചേരി സ്‌റ്റേറ്റ് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പുദവി അബ്ദുല്ല പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി. ഹനീഫ നെല്ലിത്തോപ്പ്, സാകിര്‍ ഹുസൈന്‍ പറകത്തുല്ല, അബ്ദുല്‍ അസീസ് തുടങ്ങിയ നേതാക്കള്‍ അനുഗമിച്ചു.

Tags:    

Similar News