ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍

Update: 2026-03-13 09:41 GMT

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്താനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. വിശ്വാസികളെ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യത്തിലെ നിലപാട് സര്‍ക്കാര്‍ നാളെ കോടതിയെ അറിയിക്കും

അതേസമയം, യുവതി പ്രവേശനത്തില്‍ ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍ തങ്ങളുടെ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തില്‍ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാല്‍പര്യഹര്‍ജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ വാദിക്കുന്നു.

2018 സെപ്തംബര്‍ എട്ടിനാണ് യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രിംകോടതി വിധി വന്നത്. പുനപ്പരിശോധന ഹരജികള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതിപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

Tags: