കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടക്കന്‍ ഐരക്കല്‍ കൊച്ചുതോട്ടം മുക്ക് തെക്കടത്തു വീട്ടിലെ ശ്രീലക്ഷ്മിയാണ് മരിച്ചത്. കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള്ള ഫ്‌ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.

Update: 2019-05-06 10:42 GMT

കൊല്ലം: പോളയത്തോട്ടില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കന്‍ ഐരക്കല്‍ കൊച്ചുതോട്ടം മുക്ക് തെക്കടത്തു വീട്ടിലെ ശ്രീലക്ഷ്മിയാണ് മരിച്ചത്. കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള്ള ഫ്‌ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.

ഹോസ്റ്റല്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതര്‍ പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സി ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

girl-commit-suicide-in-collage-hostel-kollam


Tags: