പോലിസിനെ ആക്രമിച്ച് ഗുണ്ടാസംഘം; എസ്‌ഐക്ക് കുത്തേറ്റു, രണ്ടു പേര്‍ പിടിയില്‍
തൃശൂര്‍: മണ്ണുത്തി കൊഴുക്കുള്ളി പ്രദേശത്ത് പോലിസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഒല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ വരുണിന് ആക്രമണത്തില്‍ കൈപ്പത്തിക്ക് ഉള്ളിലായി കുത്തേറ്റു. സംഭവത്തില്‍ വിഷ്ണുജിത്തിനെയും ജിഷ്ണുവിനെയും പോലിസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരെ പിടികൂടാനെത്തിയ പോലിസ് സംഘത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത്. മൂര്‍ക്കിനിക്കര കൊലപാതകക്കേസ് ഉള്‍പ്പെടെ ഇവര്‍ പ്രതികളാണെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പോലിസിനെതിരായ ആക്രമണം നടത്തിയ സംഘത്തിലും ഇവരുണ്ട്. വിഷ്ണുജിത്തിനെതിരേ മണ്ണുത്തി സ്‌റ്റേഷനില്‍ കാപ്പ ചുമത്തിയതായും പോലിസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.