യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍

പന്താവൂര്‍ സ്വദേശി ഇര്‍ഷാദിനെ ആറുമാസം മുന്‍പാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 25കാരനായ വട്ടംകുളം സ്വദേശികളായ എബിന്‍, 35കാരനായ സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-01-01 16:25 GMT

മലപ്പറം: മലപ്പുറത്ത് യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പന്താവൂര്‍ സ്വദേശി ഇര്‍ഷാദിനെ ആറുമാസം മുന്‍പാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലിസ് വിലയിരുത്തല്‍. 25കാരനായ വട്ടംകുളം സ്വദേശികളായ എബിന്‍, 35കാരനായ സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.


Tags:    

Similar News