മയക്കുമരുന്നുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 2.210 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. നായ്ക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്‌

Update: 2021-12-10 11:17 GMT
സുല്‍ത്താന്‍ ബത്തേരി: ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്‌ഐ ജെ ഷജീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി വന്ന നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി കടുംബോട്ടില്‍ കെ മുഹമ്മദ് ഫായിസ് (22), മഠത്തും കുഴിയില്‍ സല്‍മാന്‍ ഫാരിസ് (27), താമരശ്ശേരി പരപ്പന്‍പൊയില്‍ കല്ലറം കെട്ടില്‍ കെ സി റിയാസ് (30), നായ്ക്കട്ടി മഠത്തും കുഴിയില്‍ സാലു സാഹിസ് (22) എന്നിവരാണ് പിടിയിലായത്.


ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 2.210 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. നായ്ക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്‌




Tags:    

Similar News