വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല; നിയമസഭ സബ്ജക്റ്റ് കമ്മിറ്റി
തിരുവനന്തപുരം: 1961 മുതല്‍ വനംവകുപ്പ് വാച്ചര്‍മാര്‍ക്കുണ്ടായിരുന്ന വനകുറ്റകൃത്യങ്ങളില്‍ പ്രതികളെ അറസ്റ്റു ചെയ്യാനുള്ള അധികാരം ഒഴിവാക്കാന്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചു.
പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാച്ചര്‍മാര്‍ക്ക് ഈ അധികാരം നല്‍കിയത്. ഇപ്പോഴത്തെ വന (ഭേദഗതി) ബില്ലില്‍ 'വാച്ചര്‍' എന്ന പദവി നിലനില്‍ക്കുന്നെങ്കിലും, ചില നിയമസഭാംഗങ്ങളുടെ ആവശ്യം അടിസ്ഥാനമാക്കി അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായി.