മയക്കുമരുന്നുമായി അഞ്ചു യുവാക്കള്‍ പിടിയില്‍

തിരൂരങ്ങാടി സ്വദേശികളാണ് അറസ്റ്റിലായത്.

Update: 2021-02-19 05:17 GMT


പ്രതീകാത്മക ചിത്രം

കല്‍പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നായ 7 ഗ്രാം എംഡി എംഎ യുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ ഔഞ്ഞിക്കാടന്‍ വീട്ടില്‍ എ കെ ഷിബിന്‍ (20), പറമ്പേരി വീട്ടില്‍ പി നിയാസ് (25), മങ്കട വീട്ടില്‍ എം അജ്മല്‍ (23), അഞ്ചു കണ്ടന്‍ വീട്ടില്‍ എ കെ അജ്മല്‍ (25) എന്നിവരെയും തിരുവനന്തപുരം സ്വദേശിയായ തോപ്പില്‍ വീട്ടില്‍ എസ് നാദിര്‍ഷ (27) എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷര്‍ഫുദ്ധീനും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി രാധാകൃഷ്ണനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ഇന്നോവയും കസ്റ്റഡിയിലെടുത്തു.

സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ പി കെ പ്രഭാകരന്‍, വി രാജേഷ്, സുരേഷ് വെങ്ങാലികുന്നേല്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എം മഹേഷ്, വി സനൂപ്, കെ ഹാഷിം, വിജേഷ് കുമാര്‍, ഷിന്റോ സെബാസ്റ്റ്യന്‍, എന്നിവര്‍ പങ്കെടുത്തു. പ്രതികളെ മാനന്തവാടി ജെഎഫ്‌സിഎം 11 കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News