ആലപ്പുഴയില്‍ മല്‍സ്യബന്ധന വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരാളെ കാണാതായി

Update: 2022-11-09 06:23 GMT

ആലപ്പുഴ: മല്‍സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. അഴീക്കല്‍ വലിയവീട്ടില്‍ കണ്ണനെയാണ് കാണാതായത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തോട്ടപ്പള്ളിക്ക് തെക്ക് പുറംകടലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കായംകുളം ഫിഷിങ് ഹാര്‍ബറില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

Tags:    

Similar News