കൊയിലാണ്ടിയില്‍ ആദ്യ കൊവിഡ് മരണം

നഗരസഭ 32ാം വാര്‍ഡില്‍ പുതിയ ബസ്സ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള നസീബില്‍ അബൂബക്കറാണ് (64) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

Update: 2020-08-08 14:55 GMT

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. നഗരസഭ 32ാം വാര്‍ഡില്‍ പുതിയ ബസ്സ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള നസീബില്‍ അബൂബക്കറാണ് (64) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. അദ്ദേഹത്തിന്റെ വീട്ടിലെ നാലു പേര്‍ക്കും 38ാം വാര്‍ഡിലുള്ള അദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് സ്ഥിരീകരിച്ചരുന്നു. 54 വയസ്സുകാരനായ ഇദ്ദേഹം ഓട്ടോറിക്ഷ ഡ്രൈവറാണ്. കഴിഞ്ഞ ആഴ്ചയാണ് ആബൂബൂബക്കറിനെ കൊവിഡ് പോസിറ്റീവ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും മകളുടെ മകള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥീരീകരിച്ചത്. ഇതോടെ ഇന്ന് നഗരസഭയില്‍ അഞ്ചു പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തതോടുകൂടി കൊയിലാണ്ടിയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പറഞ്ഞു. പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയും മറ്റ് കാര്യങ്ങളും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.


Tags:    

Similar News