ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്

സഹപാഠികളില്‍ ചിലര്‍ പഠനസംബന്ധമായി മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.

Update: 2019-12-04 04:39 GMT

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. സഹപാഠികളില്‍ ചിലര്‍ പഠനസംബന്ധമായി മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു. ഇവര്‍ക്കെതിരെ സമഗ്ര അന്വേഷണം ആവശ്യമാണന്നും ആരോക്കെയാണ് ഇതിന് പിന്നിലെന്നുള്ള പേരുകള്‍ ഫാത്തിമ കൃത്യമായി എഴുതി വച്ചിട്ടുണ്ട്.ഓരോരുത്തരുടെയും പേരുകള്‍ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്. അതെല്ലാം ഇന്ന് പ്രധാനമന്ത്രിക്ക്കൈമാറുമെന്ന് ലത്തീഫ് അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു.പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ ലത്തീഫ് മാധ്യമങ്ങളോടാണ് സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഒമ്പതിനാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണം.കഴിഞ്ഞ ദിവസം ഫോറന്‍സിക് വിഭാഗം ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പ് പരിശോധിച്ചിരുന്നു. ഫാത്തിമ മരിക്കുന്നതിന് മുന്‍പ് എഴുതിയരണ്ട് കുറിപ്പുകളും സ്‌ക്രീന്‍ ഷോട്ടുകളും കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.


Tags:    

Similar News