മക്കളെ മര്‍ദ്ദിച്ച കേസില്‍ പിതാവ് റിമാന്റില്‍

ഏച്ചോം സ്വദേശിയായ പുന്നന്താനം ലിന്‍സന്‍ (40) നെയാണ് കമ്പളക്കാട് പോലിസ് അറസ്റ്റു ചെയ്തത്.

Update: 2020-06-17 06:04 GMT

കല്‍പറ്റ: മക്കളെ മര്‍ദ്ദിച്ച കേസില്‍ പിതാവിനെ കോടതി റിമാന്റ് ചെയ്തു. ഏച്ചോം സ്വദേശിയായ പുന്നന്താനം ലിന്‍സന്‍ (40) നെയാണ് കമ്പളക്കാട് പോലിസ് അറസ്റ്റു ചെയ്തത്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്നും നാലും ക്ലാസ്സ് വിദ്യാര്‍ഥികളായ കുട്ടികളെ ലിന്‍സന്‍ മാരകയായി മര്‍ദ്ദിച്ചു എന്ന അയല്‍ക്കാരന്റെ പരാതിയിന്‍മേലാണ് പോലിസ് നടപടി.

ഒന്‍പത് വയസ്സുകാരനായ മകനെ ഇയാള്‍ കേബിള്‍ വയര്‍ കൊണ്ട് പുറത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ഏഴ് വയസ്സുകാരിയായ മകളുടെ തല ചുമരില്‍ ഇടിച്ചു മുറിവുണ്ടാക്കിയതായുമാണ് പരാതി.പരിക്കേറ്റ കുട്ടികള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയ ദേഷ്യമാണ് ഇയാള്‍ കുട്ടികളില്‍ കാട്ടിയതെന്നും പരാതിയില്‍ പറയുന്നു. കമ്പളക്കാട് എസ്‌ഐ പി ജി രാംജിത്ത്, എസ്‌സിപിഒമാരായ വി ആര്‍ ദിലീപ് കുമാര്‍, വി വിപിന്‍, സിപിഒ എസ് ശരത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.


Tags:    

Similar News