മാറ്റിവെച്ച പരീക്ഷ മാര്‍ച്ച് 15ന്; യുജി പരീക്ഷകള്‍ പുനക്രമീകരിച്ചെന്നും സാങ്കേതിക സര്‍വകലാശാല

ഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുമുണ്ട്.

Update: 2021-03-07 01:04 GMT

തിരുവനന്തപുരം: മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് 15ന് നടക്കുമെന്ന് സാങ്കേതിക സര്‍വകലാശാല. മാര്‍ച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് ആയിരുന്നതിനാല്‍ മാറ്റിവച്ച പരീക്ഷകളാണ് ഈ ദിവസം നടക്കുക. ഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുമുണ്ട്.

പല കോളജുകളിലും കൃത്യസമയത്ത് സിലബസ് പൂര്‍ത്തിയാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടി. കൂടാതെ ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുനഃക്രമീകരിച്ച ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

Tags: