15കാരനെ കുത്തിവീഴ്ത്തിയപ്പോഴും കടകംപള്ളിക്ക് ആര്‍എസ്എസുകാര്‍ വെറും 'ക്രിമിനലുകള്‍ ' മാത്രം

മുന്‍പ് ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ വേണമെങ്കില്‍ ആര്‍എസ്എസുകാര്‍ സ്വന്തം സ്ഥലത്ത് ശാഖ നടത്തിക്കൊള്ളട്ടെ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്

Update: 2021-04-15 17:55 GMT

കോഴിക്കോട്: ഹിന്ദുത്വ ഭീകരതയെ വെറും കിമിനല്‍ പ്രവര്‍ത്തനമായി മാത്രം കണ്ട് നിസ്സാരവല്‍ക്കരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സമീപനം അഭിമന്യു വധത്തിലും പുറത്തുവന്നു. മുന്‍പ് മഹാരാസ് കോളെജില്‍ ചുമരെഴുത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ 'ഇസ്‌ലാമിക തീവ്രവാദികള്‍ ഇല്ലാതെയാക്കിയതാണ് നന്മ നിറഞ്ഞ ഈ ചിരി, വര്‍ഗ്ഗീയത തുലയട്ടെ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ എഫ്ബിയില്‍ എഴുതിയത്. ഇന്നലെ ആലപ്പുഴയില്‍ 15കാരനായ അഭിമന്യു ക്ഷേത്രവളപ്പിനകത്തുവച്ച് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ കുത്തേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസ് ക്രമിനലുകള്‍ എന്ന നിസ്സാര പ്രയോഗത്തില്‍ ഒതുക്കുകയാണ് അദ്ദേഹം ചെയ്തത്. ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നുമില്ല.


' വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന്‍ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കുക.' എന്ന പേരിനു മാത്രമുള്ള പ്രതിഷേധത്തില്‍ പ്രതികരണം ഒതുക്കുകയായിരുന്നു സിപിഎം നേതാവ്. ആര്‍എസ്എസുകാരാല്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട മുന്‍ സംഭവങ്ങളിലും വളരെ മയപ്പെടുത്തിയ പ്രതികരണമാണ് കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ഉണ്ടാകാറുള്ളത്.


മുന്‍പ് ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ വേണമെങ്കില്‍ ആര്‍എസ്എസുകാര്‍ സ്വന്തം സ്ഥലത്ത് ശാഖ നടത്തിക്കൊള്ളട്ടെ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ സംഘടിപ്പിക്കുന്നത് മര്യാദയല്ല. ക്ഷേത്രങ്ങളിലെ ആയുധപരിശീലനം ജനാധിപത്യ വിരുദ്ധമാണ്. അവര്‍ സ്വന്തം സ്ഥലത്ത് അത്തരം പരീശീലനം നടത്തട്ടെ എന്നായിരുന്നു ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ആയുധ പരിശീലനം ലഭിച്ച ആര്‍എസ്എസുകാരാണ് ഇന്നലെ അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.




Tags:    

Similar News