ഇന്ധന വില വര്‍ധനവിനും നികുതിക്കൊള്ളയ്ക്കുമെതിരെ എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ജംഗ്ഷനില്‍ നിന്നും ഇരു ചക്ര വാഹനങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.പറവൂര്‍ മണ്ഡലം പ്രസിഡന്റ്് നിസാര്‍ അഹമ്മദ് സംസാരിച്ചു.

Update: 2021-11-24 06:17 GMT

പറവൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെടെ നികുതി കൊള്ള അവസാനിപ്പിക്കുക, ഇന്ധന വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ജംഗ്ഷനില്‍ നിന്നും ഇരു ചക്ര വാഹനങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.കെ എം കെ ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനത്തില്‍ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് സംസാരിച്ചു.


അടിസ്ഥാന വിലയില്‍ നിന്നും മൂന്നിരട്ടിയോളം അധിക നികുതിയാണ് പെട്രോളിനും ഡീസലിനും പാചകവാതത്തിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പിഴിഞ്ഞെടുക്കുന്നതെന്ന് നിസാര്‍ അഹമ്മദ് പറഞ്ഞു.രണ്ടു പ്രളയവും കൊറോണയും അതിജീവിച്ച് ജീവിതം ദുസ്സഹമായ സാധാരണക്കാരായ ജനങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്ന കടുത്ത ദ്രോഹമാണിതെന്നും അദ്ദേഹം ആരോപിച്ചു.

എത്രയും വേഗം അധിക നികുതികള്‍ കുറക്കുകയും വില നിര്‍ണയാവകാശം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ നിഷാദ് അഷ്‌റഫ്, സംജാദ് ബഷീര്‍, സുധീര്‍ അത്താണി,എം എ കബീര്‍, ഷാജഹാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News