സാമ്പത്തിക സംവരണത്തിനെതിരേ എസ്എന്‍ഡിപി സുപ്രീംകോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

Update: 2019-01-13 14:03 GMT
ആലപ്പുഴ: സാമ്പത്തികസംവരണ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംവരണ ബില്‍ ഭരണഘടനാ വിരുദ്ധമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ സാമ്പത്തിക സംവരണ ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കുറ്റപ്പെടുത്തുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പമായിരുന്നു എന്‍എസ്എസ് എന്നും ഇപ്പോള്‍ സാമ്പത്തിക സംവരണത്തിലും എന്‍എസ്എസ് ബിജെപിക്കൊപ്പമായെന്നും അദ്ദേഹം പറഞ്ഞു. ഭരണം അവസാനിക്കുന്ന ഈ നിമിഷത്തില്‍ മോദി കൊണ്ടുവന്ന നയം തെറ്റാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




Tags:    

Similar News